foot-ball
അബേദ്ക്കർ കപ്പ് ഫുഡ് ബോൾ ടൂർണമെന്റിൽ ജേതാക്കളായ സ്വപ്നാ മുളക്കുഴയ്ക്ക് നഗരസഭാ ചെയർപേഴ്‌സൺ മാറിയാമ്മ ജോൺ ഫിലിപ്പ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം നൽകുന്നു

ചെങ്ങന്നൂർ: അബേദ്കർ കപ്പ് ഫുഡ് ബാൾ ടൂർണമെന്റിൽ സ്വപ്നാ മുളക്കുഴ ജേതാക്കളായി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് എതിരാളികളായ യുവശക്തി വെട്ടിയാറിനെ പരാജയപ്പെടുത്തിയത്. വിജയികൾക്ക് ചെങ്ങന്നൂർ നഗരസഭാ ചെയർപേഴ്‌സൺ മാറിയാമ്മ ജോൺ ഫിലിപ്പ് ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സനീഷ് പി.എം അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം എം.ബി. ബിന്ദു, റിട്ട. സബ് ഇൻസ്പക്ടർ കെ.വി. ബാലൻ, ആർട്ടിസ്റ്റ് അശോകൻ, വാർഡ് ജനകീയസമിതി ചെയർമാൻ കെ.വി. അനിൽ കുമാർ, ഷൈജു. സി, വിശാഖ് എസ്.എന്നിവർ പ്രസംഗിച്ചു.