മല്ലപ്പള്ളി : അട്ടക്കുളം വായ്‌പൂര് റോഡിലെ അട്ടക്കുളം പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് 30 മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കുളത്തൂർമൂഴി, കുരുന്നംവേലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പിടന്തപ്ലാവ് ജംഗ്ഷൻ, മുളയംവേലി വഴി നെടുംകുന്നത്തേക്കും നെടുംകുന്നം ഭാഗത്ത് നിന്നും പുന്നവേലി, കുളത്തൂർമൂഴിയിലേക്ക് വരുന്ന വാഹനങ്ങൾ പുന്നവേലി, അട്ടക്കുളം, പാട്ടപ്പുരയിടം ആറമുറ്റം, ചെട്ടിമുക്ക് വഴിയും പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റൻഡ് എക്‌സിക്യുട്ടീവ് എൻജിനീയർ സി.ബി. സുഭാഷ് കുമാർ അറിയിച്ചു.