29-sob-pa-ismail
പി.എ. ഇസ്മായിൽ

പായിപ്പാട്: റിട്ട. അദ്ധ്യാപകനും വ്യാപാരിയുമായ പൂങ്കുറുഞ്ഞിയിൽ പി.എ. ഇസ്മായിൽ (അറബി സാർ -86) നിര്യാതനായി. ഖബറടക്കം നടത്തി. പായിപ്പാട് അമാൻ കോളേജ് ട്രഷററും എം.എസ്.ടി പബ്ലിക് സ്‌കൂൾ മാനേജരും റാവുത്തർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റുമാണ്. ഭാര്യ ഷരീഫ ബീവി. മക്കൾ: ഷംല റഹീം, പരേതനായ പി.ഐ. മുഹമ്മദ് ഷാജി (സിൽവർ ബിൽഡേഴ്‌സ്, തിരുവല്ല), പി.ഐ. താജുദീൻ (റീഫാ ടിംബേഴ്‌സ്, പായിപ്പാട്), ഷക്കീല സമദ്. മരുമക്കൾ: അബ്ദുൽ റഹീം (അബൂദബി), നൂർജഹാൻ ഷാജി, സബിദ താജ്, അബ്ദുൽ സമദ് (ഒമാൻ).