അടൂർ: സി.പി.എം ജില്ലാസെക്രട്ടേറിയറ്റിൽ വനിതാപ്രാതിനിധ്യം വന്നപ്പോൾ ആദ്യ അംഗമാകാനുള്ള നിയോഗം ലഭിച്ചത് ജനാധിപത്യ മഹിളാഅസോസിയേഷൻ സംസ്ഥാനസമിതി അംഗം എസ്. നിർമലാദേവിക്ക്. ജില്ലാസെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രൊഫ.ടി.കെ.ജി നായരുടെ ഭാര്യയാണ് നിർമ്മലദേവി. കേരള ബാങ്ക് ജില്ലാ ഡയറക്ടർ ബോർഡംഗമാണ്. അദ്ധ്യാപികയായിരുന്നു.