തിരുവല്ല: പെരുന്തുരുത്തി എക്യുമെനിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് കരോൾ സർവീസ് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ.ബിജോയി മാത്യൂസ് സഖറിയാ അദ്ധ്യക്ഷത വഹിച്ചു. ഫാ.സക്കറിയ ജോൺ, ഫാ.ജോർജ് വലിയപറമ്പിൽ, ഫാ.ചെറിയാൻ ജേക്കബ്, ഫാ.വർഗീസ് മണലേൽ, ഫാ.ടി.എ.കുര്യൻ, ക്രിസ്റ്റഫർ ഫിലിപ്പ്, രാജു അലക്സ്, ചെറിയാൻ മാത്യു, എം.സി പ്രകാശ്, കെ.ഇ.ജോസഫ്, സജി മാത്യു എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ ഇടവകകൾ കരോൾ ഗാനം ആലപിച്ചു.