അടൂർ: അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ഗൈഡ്സ് യൂണിറ്റുകളുടെ ത്രിദിന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.ബി.ബാബു,പ്രിൻസിപ്പൽ സജി വറുഗീസ്, സ്റ്റാഫ് സെക്രട്ടറി പി.ആർ.ഗിരീഷ്, സ്കൗട്ട് മാസ്റ്റർ മഹേഷ് കുമാർ, ഗൈഡ്സ് ക്യാപ്റ്റൻ ശ്രീജയ.പി.ആർ, അമൃത.ഡി, ഫഹദ് ജിർഷാൻ എന്നിവർ പ്രസംഗിച്ചു.