തെങ്ങമം: തെങ്ങമം ആര്യഭവനത്തിൽ രവീന്ദ്രനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അടൂർ പൊലീസ് സ്റ്റേഷനിലാണ് രവീന്ദ്രന് മർദ്ദനമേറ്റത്. രവീന്ദ്രനെ കസ്റ്റഡിയിലെടുത്ത വിവരം ഭാര്യയെയൊ മാതാപിതാക്കളെയൊ സഹോദരങ്ങളെയൊ അറിയിച്ചിട്ടില്ല. പത്തനംതിട്ട ജില്ലാ പൊലീസ്.സൂപ്രണ്ടിനും അടൂർ ഡിവൈ എസ്. പിക്കും പരാതി നൽകിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കെ.പി.സി.സി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .ആർ .അശോകൻ, തോട്ടുവാ മുരളി,രതീഷ് സദാനന്ദൻ,അഡ്വ, പി.അപ്പു, മാറോട്ട് സുരേന്ദ്രൻ, എം.ആർ.ഗോപകുമാർ, ആർ.ശിവപ്രസാദ്, രവികുമാർ തെങ്ങമം, സജു കൊച്ചുവിളയിൽ,രാജേന്ദ്ര പ്രസാദ്, ജയേഷ്, പ്രകാശ് കല്ലുകുഴി,തുടങ്ങിയവർ സംസാരിച്ചു.