പത്തനംതിട്ട : കുലശേഖരപതിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. ചൊവ്വാഴ്ച രാവിലെയാണ് പത്തനംതിട്ട കുലശേഖരപതി അറബിക് കോളേജ് റോഡിലെ പഴയ സർവീസ് സ്റ്റേഷനുള്ളിൽ കുലശേഖരപതി അലങ്കാരത്ത് റഹ്മത്തുള്ള (42)യുടെ മൃതദേഹം കണ്ടത്. കഴുത്തിലും തലയിലും മുറിവുകളുണ്ടായിരുന്നു. ഷെഡിലും റോഡിലും രക്തക്കറയും കണ്ടെത്തി. തലയ്ക്ക് അടിയേറ്റതാണെന്ന സംശയമാണ് പൊലീസിനുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മധു, ശിഹാബുദ്ദീൻ, ഷെഫീസ് എന്നിവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇവർ തമ്മിലുള്ള സംഘർഷത്തിനിടെയാണ് സംഭവമെന്ന് കരുതുന്നു. പരിക്കേറ്റ മധു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.