ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് യൂണിയനിലെ വനിതാ സമാജങ്ങളിലെ 17 സ്വയംസഹായ സംഘാംഗങ്ങൾക്ക് 1.60 കോടി രൂപ വായ്പ യൂണിയൻ വിതരണം
ചെയ്തു. സ്വയംതൊഴിൽ ആരംഭിക്കുന്നതിനും കാർഷിക സംരംഭങ്ങൾ തുടങ്ങുന്നതിനുമായാണു വായ്പ നൽകിയത്. എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി.എൻ. സുകുമാരപ്പണിക്കർ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റിയംഗം വി.കെ. രാജേന്ദ്രൻപിള്ള, പ്രതിനിധി സഭാംഗങ്ങളായ പി.ജി.ശശിധരൻപിള്ള, പ്രൊഫ. വി.കെ. ഗോപാലകൃഷ്ണപ്പണിക്കർ, ഉളനാട് ഹരികുമാർ, ശ്രീകുമാർ, ഹരികുമാർ, ധനലക്ഷ്മി ബാങ്ക് മാനേജർ സിജു എസ്. നായർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ വി.കെ. രാധാകൃഷ്ണൻനായർ, സുമാ സുധാകരൻ, ബിന്ദു എച്ച്. നായർ, രമാ രാമചന്ദ്രൻ, ഗീത, രതി എന്നിവർ പ്രസംഗിച്ചു.