sabarimala

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5 ന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക് . തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. നാളെ പുലർച്ചെ 4 മുതൽ തീർത്ഥാടകരെ കടത്തിവിടും. കരിമല വഴിയും തീർത്ഥാടകർക്ക് പ്രവേശിക്കാം. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. നിലയ്ക്കലും എരുമേലിയിലും സ്‌പോട്ട് ബുക്കിംഗ് നടത്താം. കോഴിക്കാൽക്കടവിൽ നിന്ന് പുലർച്ചെ 5.30നും 10.30നും ഇടയിലേ കാനനപാതയിലേക്ക് പ്രവേശനം അനുവദിക്കൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം. വൈകിട്ട് 5 ന് ശേഷം കാനന പാതയിലൂടെ യാത്ര അനുവദിക്കില്ല.