 
പന്തളം :പന്തളം നഗരസഭാ ഭരണത്തിന്റെ ഒന്നാം വാർഷികം യു.ഡി.എഫ് കരിദിനമായി ആചരിച്ചു. യു.ഡി .എഫ് പന്തളം മണ്ഡലം ചെയർമാൻ എ. നൗഷാദ് റാവുത്തറുടെ അദ്ധ്യക്ഷതയിൽ കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ദേശീയ സമിതി അംഗം അഡ്വ.കെ.എസ് ശിവകുമാർ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിമാരായ എ.ഷാജഹാൻ, അക്ബർ ,ഡി.സി.സി സെക്രട്ടറിമാരായ അഡ്വ.ഡി.എൻ. തൃദിപ്.കെ എൻ അച്യുതൻ, .ബി.നരേന്ദ്രനാഥ്. കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോൺ തുണ്ടിൽ , കൗൺസിലർമാരായ കെ.ആർ.വിജയകുമാർ,പന്തളം മഹേഷ്, സുനിതാവേണു, രത്‌നമണി സുരേന്ദ്രൻ,യു.ഡി.എഫ്. നേതാക്കളായ മാത്യൂ ശങ്കരത്തിൽ, പന്തളം വാഹിദ് .വേണുകുമാരൻ നായർ, മനോജ്, കിരൺ കുരമ്പാല, .ജി.അനിൽ കുമാർ ,ബിജു , ആനി ജോൺ തുണ്ടിൽ , കെ.എൻ.രാജൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള , രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.