പന്തളം:കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജന്മദിന സമ്മേളനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ.സോജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബി.നരേന്ദ്രനാഥ്, അഡ്വ.ഡി.എൻ. തൃദീപ്, കിരൺ കുരമ്പാല, സി.കെ .രാജേന്ദ്ര പ്രസാദ്, വല്ലാറ്റൂർ വാസുദേവൻ പിള്ള, മണ്ണിൽ രാഘവൻ, വി. റ്റി.രാജു, എം.എസ് .രാജൻ, ബിജു ദാനിയൽ, കെ ഭാർഗവൻ പിള്ള, ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.