അടൂർ :ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയും പ്രത്യേകിച്ച് പെന്തകോസ്ത് വിഭാഗത്തിനെതിരെയും രാജ്യമാകെ സംഘപരിവാർ ശക്തികൾ നടത്തുന്ന അക്രമത്തിനെതിരെ കോൺഗ്രസ്‌ അടൂർ മണ്ഡലം ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. യോഗം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏഴംകുളം അജു, ആനന്ദപ്പള്ളി സുരേന്ദ്രൻ, നഗരസഭാ മുൻ ചെയർമാൻ ഉമ്മൻ തോമസ്,സി.ടി കോശി, ബേബി ജോൺ,സലാവുദ്ധീൻ, പ്രദീപ് കുമാർ,ശ്രീലക്ഷ്മി ബിനു, കെ.എം വർഗീസ്, ജേക്കബ് കൊട്ടയ്ക്കാട്ട്,ബിബി ബെഞ്ചമിൻ, ഗോപിനാഥ്, ബെന്നി സി കെ,തൗഫീഖ് രാജൻ, എബി തോമസ്, ശ്രീകുമാർ കുറുപ്പ് എന്നിവർ പ്രസംഗിച്ചു. കോൺഗ്രസിന്റെ 137-ാം ജന്മദിനത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യുകയും കെ.പി.സി.സി യുടെ 137 രൂപാ ചലഞ്ചിൽ പങ്കെടുത്ത് മുഴുവൻ പ്രവർത്തകരും ഓൺലൈനായി പണം അയക്കുകയും ചെയ്തു.