valankara
വാലാങ്കര - അയിരൂർ റോഡ് വാഹന പ്രചരണപ്രതിഷേധവുമായി റോഡ് വികസന സമിതി


മല്ലപ്പള്ളി : മൂന്ന് വർഷം പൂത്തിയായിട്ടും വാലാങ്കര അയിരൂർ റോഡിന്റെ പണികൾ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് വാലാങ്കര അയിരൂർ റോഡ് വികസന സമിതി വാഹന പ്രചരണ ജാഥ നടത്തി. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവായ ജോസ് പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. നൂറ് കണക്കിന് വാഹനങ്ങൾ പങ്കെടുത്ത ജാഥ വാളക്കുഴിയിൽ സമാപിച്ചു സമാപന സമ്മേളനം റവ.എം.കെ ഉമ്മൻ ഉദ്ഘാടനം ചെയ്തു. ജയിംസ് ഉള്ളുരിക്കൽ, ഷാജഹാൻ, എം.വി വർഗീസ്, റോക്കി, ജോയി ചെറിയാൻ, ബിനു ടി.ശാമുവേൽ , സുജിത്ത്, ജോസ് കൈനാടത്ത്, ബ്ലസൻ തോമസ് എന്നിവർ സംസാരിച്ചു. റോഡിന്റെ പണികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്ഥീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.