leagu
കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ നടന്ന ചടങ്ങിൽ വിമുക്തഭടൻമാരെ ആദരിച്ചപ്പോൾ

പന്തളം: കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ 50ാം വാർഷികാചരണങ്ങളുടെ സമാപനവും വീരയോദ്ധാക്കളെ ആദരിക്കലും നടന്നു. കൂനൂർ കോപ്റ്റർ ദുരന്തത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. അടൂർ ഡിവൈ.എസ്.പി ആർ. ബിനു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജോസ് കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യ-ചൈന യുദ്ധത്തിൽ സേവനമനുഷ്ഠിച്ചവർ ഉൾപ്പെടെ 15 വിമുക്ത ഭടന്മാരെ ഡിവൈ.എസ്.പി ആർ. ബിനുവും റിട്ട.എൻ.സി.സി ഓഫീസർ കെ.പി. ഭാസ്‌കരൻ പിള്ളയും പൊന്നാട അണിയിച്ച് ആദരിച്ചു. എക്‌സ് സർവീസസ് ലീഗ് മുഖ്യ രക്ഷാധികാരി ഉമ്മൻ വർഗീസ്,പ്രസിഡന്റ് എൻ. വിജയൻ, സെക്രട്ടറി എൻ.വാസുദേവൻ പിള്ള, മാത്യു തോമസ്, പഞ്ചായത്ത് അംഗം പി.കെ. ഉണ്ണിക്കൃഷ്ണ പിള്ള, എൻ.സി.ജോൺ, കെ.പി. രാജശേഖരൻ പിള്ള, വി.കെ.ദിവാകരൻ, ഗോപിനാഥൻ പിള്ള, എം.ജി.ഏബ്രഹാം,കമലാസനൻ, എൻ.ടി.ആനന്ദൻ,ശശി പന്തളം എന്നിവർ പ്രസംഗിച്ചു.