പത്തനംതിട്ട: ഡാൻസ് ഡ്രാമ ആർട്ടിസ്റ്റ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജനുവരി 2 ന് തിരുവല്ല കുറ്റൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് പൊതുസമ്മേളനം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. മാഗസിൻ പ്രകാശനം ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും പ്രൊഫ. പി. ജെ .കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2 ന് പ്രതിനിധി സമ്മേളനം മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ എ, ബിന്ദു ജയകുമാർ, കെ. ജി സഞ്ജു ,പ്രതാപ ചന്ദ്രവർമ്മ, ഫ്രാൻസിസ് വി. ആന്റണി, ആർ. സനൽകുമാർ, സി. ജെ. കുട്ടപ്പൻ, സി. എൻ .രാജേഷ്, വി .ആർ. സുധീഷ് തുടങ്ങിയവർ സംസാരിക്കും. മുതിർന്ന കലാകാരൻമാരെ ആദരിക്കും.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഒ. കെ. പിള്ള, ജനറൽ സെക്രട്ടറി തേക്കട ശ്യാംലാൽ, വൈസ് ചെയർമാൻ ഹരിലാൽ പാലോട്, ബാബു തലയാർ എന്നിവർ പങ്കെടുത്തു.