saha
കേരള സഹകരണ വേദി ജില്ലാ കമ്മറ്റി നടത്തിയ പത്തനംതിട്ട ഹെഡ്പോസ്റ്റാഫീസ് മാർച്ച് സംസ്ഥാന ജോ.സെക്രട്ടറി അടൂർ സേതു ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സഹകരണ വേദി നടത്തിയ ഹെഡ്‌ പോസ്റ്റ് ഒാഫീസ് മാർച്ചും ധർണയും കേരള സഹകരണ വേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി അടൂർ സേതു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.പുരുഷോത്തമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ആർ.ജയൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പത്മിനിയമ്മ, കെ.സതീഷ്, ജി. ബൈജു,അബ്ദുൾ ഷുക്കൂർ, സുശീൽ കുമാർ, ജി.രാധാകൃഷ്ണൻ,രാജേന്ദ്രൻ പിള്ള, വിജയ വിത്സൻ, ലാലൻ എന്നിവർ സംസാരിച്ചു.