strike

പത്തനംതിട്ട : കെറെയിൽ സിൽവർലൈൻ പദ്ധതി സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ വിരുദ്ധ ജനകീയസമിതി കോട്ടയം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് ജില്ലാ അതിർത്തിയായ വള്ളോക്കുന്നിൽ മനുഷ്യമതിൽ തീർക്കും. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അദ്ധ്യക്ഷതയിൽ ജനപക്ഷം ചെയർമാൻ പി.സി. ജോർജ് ഉദ്ഘാടനം ചെയ്യും. കേരളാകോൺഗ്രസ് വൈസ്ചെയർമാൻ ജോസഫ് എം. പുതശ്ശേരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിവിധ രാഷ്ട്രീയ, സാമൂഹിക സാമുദായിക നേതാക്കൾ പങ്കെടുക്കും.