പത്തനംതിട്ട: പുതുവർഷത്തിൽ ഊട്ടിയുടെ തണുപ്പിലേക്ക് സൈക്കിൾ യാത്ര നടത്താം. സൈക്കിൾ യാത്രികരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്‌സ് ആണ് 500 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നുള്ളവർക്കും പങ്കെടുക്കാവുന്ന വിധമാണ് ജനുവരി 22ന് കൊച്ചിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ക്രമീകരിച്ചിരിക്കുന്നത്. www.pedalforce.org എന്ന വെബ്‌സൈറ്റ് വഴി പേര് നൽകാം. വിവരങ്ങൾക്ക് 98475 33898.