അടൂർ: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു) പത്തനംതിട്ട ജില്ലാ രജതജൂബിലി സമ്മേളനം ജനുവരി 2 ന് അടൂർ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടക്കും. രാവിലെ 10 ന് നടക്കുന്ന സമ്മേളനം മുൻ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ. സുശീൽകുമാർ അദ്ധ്യക്ഷത വഹിക്കും. വിവിധ മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പൻ നിർവഹിക്കും. 11.30 ന് രാവിലെ നടക്കുന്ന യാത്രയയപ്പ് സമ്മേളനം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം മുണ്ടപ്പള്ളി തോമസ് നിർവഹിക്കും. അടൂർ മുൻസിപ്പൽ ചെയർമാൻ ഡി. സജി അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലയിലെ 11 ഉപജില്ലകളിൽ നിന്ന് 110 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി. കെ. സുശീൽകുമാറും, സെക്രട്ടറി പി.എസ്. ജീമോനും അറിയിച്ചു.