പ്രമാടം : വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി കോന്നി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടും പ്രമാടം പഞ്ചായത്തും സംയുക്തമായി പൂങ്കാവിൽ രാത്രി നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ നീതു ഷാരോൺ അദ്ധ്യക്ഷത വഹിച്ചു. നിരവധി വനിതകൾ പരിപാടിയിൽ പങ്കെടുത്തു.