31-robin-peter
കോന്നി നിയോജകമണ്ഡലം കേരള സ്റ്റേറ്റ് സർവ്വീസ്സ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ. എസ്. എസ്. പി. എ.) വാർഷിക സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോന്നി നിയോജകമണ്ഡലം വാർഷിക സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. സി. ജെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ചെറിയാൻ ചെന്നീർക്കര, വിൽസൺ തുണ്ടിയത്ത്, എസ്. മധുസുദനൻ പിള്ള, ലീലാ രാജൻ, കെ. ഇ. വർഗീസ്, എം. എ. രാജൻ, മാത്യു ഏബ്രഹാം, ജോൺ സാമുവൽ, എം. എ. ജോൺ, ആർ. കൈലാസ്, ജോസ് വർഗീസ്, ടീ. ആർ. തങ്കച്ചൻ, പി.എം. കുഞ്ഞുമോൻ, മീരാൻ പിള്ള എന്നിവർ പ്രസംഗിച്ചു .