പന്തളം : നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിനുള്ള ഭൂമി സംബന്ധിച്ച് ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും ലഭിച്ച കത്തിൻ പ്രകാരം ഈ സ്ഥലം സർക്കാർ പുറമ്പോക്ക് പന്തളം മുനിസിപ്പാലിറ്റി വക എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും, വില്ലേജ് രേഖകൾ പ്രകാരം റവന്യൂവിന്റെ കൈവശത്തിൽ ഇല്ലാത്തതിനാലും, പന്തളം നഗരസഭയുടെ ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിന് അനുമതി നൽകാവുന്നതാണെന്ന് കാണിച്ച് തിരുവനന്തപുരം ലാൻഡ് റവന്യു കമീഷണർക്ക് കത്ത് നൽകിയിട്ടുള്ളതാണ്. അധികം താമസിയാതെ തന്നെ ലാൻഡ് റവന്യൂ കമ്മീഷണറിൽ നിന്ന് വ്യക്തമായ രേഖകൾ ലഭിക്കുന്നത് പ്രകാരം മുനിസിപ്പാലിറ്റിക്ക് ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതാണെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.