ചെങ്ങന്നൂർ: കെ.എസ്.സി.എസ്.ടി.ഇ ബയോടെക്‌നോളജി കമ്മീഷന്റെ ധന സഹായത്തോടെ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിൽ നടപ്പിലാക്കുന്ന മൂന്നു വർഷ പ്രോജക്ടിലേക്ക് ബയോടെക്‌നോളജി, മൈക്രോ ബയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. നെറ്റ്, ഗേറ്റ്, കേരള സർവകലാശാലയുടെ പി.എച്ച്.ഡി എൻട്രൻസ് പരീക്ഷകൾ പാസായവർക്കും ഒരു വർഷം പ്രവർത്തിപരിചയമുള്ളവർക്കും മുൻഗണന. അർഹതയുളള ഉദ്യോഗാർത്ഥികൾ ജനുവരി 20ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിന്
ഹാജരാകണം. 7012656320