traffic-
കൂറ്റന്‍ ലോറി റോഡിനു നടുവിൽ കുടുങ്ങിയ അവസ്ഥയിൽ

റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ടെയ്ലർ ലോറികുടുങ്ങിയത് ഗതാഗതക്കുരുക്കിന് ഇടയാക്കി. ഇന്നലെ ഉച്ചക്ക് 2നായിരുന്നു സംഭവം. പത്തനംതിട്ട ഭാഗത്തു നിന്നെത്തിയ കൂറ്റൻ ടെയ്‌ലർ ലോറി കോഴഞ്ചേരി റോഡിലേക്ക് തിരിഞ്ഞതോടെയാണ് ഗതാഗതകുരുക്ക് രൂപപെട്ടത്. സിമന്റു കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ലോറി വലിയ വളവു തിരിയാതെ വന്നതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ലോറി മുന്നോട്ടും പിന്നോട്ടും ഇല്ലാതായതോടെ ഇരു റോഡിലും ഗതാഗതകുരുക്കായി. വിവരമറിഞ്ഞ് പൊലീസും അഗ്‌നിശമന സേനയുടെ റാന്നി യൂണിറ്റംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും അവരും കാഴ്ചക്കാരായി. ഒടുവിൽ റോഡു നിർമ്മാണ കമ്പനിയുടെ ടിപ്പർ ലോറിയുപയോഗിച്ച് കയറു കെട്ടിവലിച്ചാണ് ലോറി മാറ്റിയത്. പത്തനംതിട്ട,കോഴഞ്ചേരി,റാന്നി ഭാഗത്തു നിന്നുമെത്തിയ വാഹന യാത്രക്കാരാണ് പെരുവഴിയിൽ ഒന്നര മണിക്കൂർ കുടുങ്ങിയത്.