 
ചെങ്ങന്നൂർ: പിക്കപ്പ് വാനിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൊല്ലകടവ് പാലവിള കിഴക്കേതിൽ ഡാനിയേൽ വർഗീസ് (55) മരിച്ചു. സംസ്‌കാരം ജനുവരി 2ന് ഉച്ചയ്ക്ക് ശേഷം 3ന് കടയിക്കാട് ബഥേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. 29ന് വൈകിട്ട് 3ന് കൊല്ലകടവ് ജംഗ്ഷനു സമീപം കൊല്ലകടവ്-പുലിയൂർ റോഡിലായിരുന്നു അപകടം. കൊല്ലകടവിൽ നിന്ന് പുലിയൂർ ഭാഗത്തേക്ക് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡാനിയേൽ വർഗീസിനെ എതിരെവന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചു റോഡിൽവീണ ഡാനിയേലിനെ സമീപവാസികൾ ഉടൻതന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരുമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത് . ഭാര്യ: കൊല്ലകടവ് കുറ്റു മാവിളയിൽ മിനി വർഗീസ്. മക്കൾ: ഷൈജു, ഷൈനു.