lahari
മുളക്കുഴ രഞ്ജിനി ഗ്രന്ഥശാല ആന്റ് വായനശാലയിൽ ലഹരി വർജ്ജന ബോധവത്ക്കരണ ക്ലാസ്സും, വിമുക്തി ക്ലബ്ബ് രൂപീകരണവും മാവേലിക്കര എക്‌സൈസ് സർക്കിൾ ഇൻപെക്ടർ വി.രാജേഷ് ഉദ്ഘടനം ചെയ്യുന്നു.

ചെങ്ങന്നൂർ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴ രഞ്ജിനി ഗ്രന്ഥശാല ആൻഡ് വായനശാലയിൽ ലഹരി വർജ്ജന ബോധവത്ക്കരണ ക്ലാസും, വിമുക്തി ക്ലബ് രൂപീകരണവും നടത്തി. മാവേലിക്കര എക്‌സൈസ് സർക്കിൾ ഇൻപെക്ടർ വി.രാജേഷ് ഉദ്ഘടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.ചെങ്ങന്നൂർ താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ. സത്യപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സെമിനാറിൽ മാവേലിക്കര എക്‌സ്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ ശ്രീകുമാർ ക്ലാസെടുത്തു. ക്ലബ് ഫുട്‌ബോൾ ടീം അംഗങ്ങൾക്കുള്ള ജേഴ്‌സി മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ വിതരണം ചെയ്തു. മുളക്കുഴ ഗവൺമെന്റ് എൽ.പി സ്‌കൂൾ അദ്ധ്യാപിക മായ സത്യൻ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ എസ്.ആർ സുരാജ്, വായനശാല സെക്രട്ടറി മനു.എം, വൈസ് പ്രസിഡന്റ് സിന്ധു, ബിനു എന്നിവർ സംസാരിച്ചു.