ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ വൈ.എം.സി.എ ഇൻഡോർ കോർട്ടിൽ അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.വി.വി അജയൻ അദ്ധ്യക്ഷത വഹിച്ചു.എം.കെ മനോജ്, കെ.എസ് ഷിജു,പി.ഉണ്ണികൃഷ്ണൻ നായർ,യു.സുഭാഷ്,വി.ജി അജീഷ്, ടി.കെ സുഭാഷ്, ജി.അരുൺകുമാർ, വി.എസ് സവിത,സതീഷ് ജേക്കബ്,രാഗേഷ് കുമാർ, പ്രതിപാൽ പുളിമൂട്ടിൽ, മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു. കൺവീനർ പി.കെ അനിൽ സ്വാഗതവും മധു ചെങ്ങന്നൂർ നന്ദിയും പറഞ്ഞു. ടൂർണമെന്റ് ജനുവരി 2ന് സമാപിക്കും.