ചെങ്ങന്നൂർ: വെണ്മണി സർവീസ് സഹകരണ ബാങ്കിന്റെ 2019-20 വർഷത്തെ ലാഭ വിഹിതം സഹകാരികൾക്ക് വിതരണം ചെയ്യും. ജനുവരി 1 മുതൽ ഓഫീസിൽ രേഖകളുമായി എത്തി ലാഭവിഹിതം കൈപ്പറ്റണമെന്ന് പ്രസിഡന്റ് ശ്രീകുമാർ കോയിക്കൽ അറിയിച്ചു.