talk
പൊടിയാടി ജംഗ്‌ഷനിൽ രാത്രി നടത്തത്തിന്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ദീപംതെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അതിക്രമങ്ങൾക്കും ലിംഗാധിഷ്ഠിതമായ വിവേചനങ്ങൾക്കുമെതിരെ പൊതുബോധം ഉണർത്താനായി നെടുമ്പ്രം പഞ്ചായത്തിലെ വഴികളിലൂടെ സ്ത്രീകൾ രാത്രിനടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നുള്ള സ്ത്രീകൾ രാത്രിയിൽ സഞ്ചരിച്ച് പൊടിയാടി ജംഗ്‌ഷനിൽ എത്തിച്ചേർന്നു. ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് പുളിക്കീഴ് ഐ.സി.ഡി.എസ്‌ പ്രോജക്ടും നെടുമ്പ്രം പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പൊടിയാടി ജംഗ്‌ഷനിൽ നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ദീപംതെളിച്ച് ഉദ്ഘാടനം ചെയ്തു. ഡോ.പ്രീതാകുമാരി മുഖ്യപ്രഭാഷണം നടത്തി.