30-snv-camp
അങ്ങാടിക്കൽ എസ്. എൻ. വി. വൊക്കേഷണൽ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് അടൂർ ഫയർ & റെസ്ക്യൂ വകുപ്പ് ക്ലാസെടുക്കുന്നു

കൊടുമൺ: അങ്ങാടിക്കൽ എസ്. എൻ. വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് പ്രഥമ ശുശ്രൂഷയുടെയും ദുരന്തനിവാരണ സേനയുടെയും പ്രാധാന്യത്തെക്കുറിച്ച് അടൂർ ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിലെ അമൃത എസ്, പ്രദീപ് വി. എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ രമാദേവി.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ കൃഷ്ണകുമാർ, പി. എ. സി. അംഗങ്ങളായ സതികുമാർ, റോയി വർഗീസ്, പ്രോഗ്രാം ഓഫീസർ അജിതകുമാരി. ഡി., സുരേഷ് കുമാർ.ബി., ശ്യാം.ജെ., പ്രസന്ന.കെ., വിജി ജോൺ, സുജ കുമാരി.എൽ., ബീന തുടങ്ങിയവർ പ്രസംഗിച്ചു.