തിരുവല്ല: ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷൻ പരിഷ്കരണവും നടപ്പാക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, എൽ.ഐ.സി പാക്കേജ് ഉപേക്ഷിക്കുക, വെട്ടികുറച്ച ഡിഎ കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ഭാരവാഹികൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവല്ല യൂണിറ്റിന് നേതൃത്വത്തിൽ കെ.എസ്ആർ.ടി.സി ബസ് ടെർമിനൽ കോർണറിൽ നടത്തിയ ധർണ കേന്ദ്ര കമ്മിറ്റി അംഗം സി. പി മൂസാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുളവന രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പുറമറ്റം പഞ്ചായത്ത് മെമ്പർ കെ.കെ നാരായണൻ, സെക്രട്ടറി എം.സി ബാബു , പി.കെ വേണുഗോപാൽ, ടി.ജെ തോമസ് എന്നിവർ പ്രസംഗിച്ചു.