മല്ലപ്പള്ളി: പുതുവൽസരത്തോടനുബന്ധിച്ച് കല്ലൂപ്പാറ പഞ്ചായത്തിലെ 50 നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യ കിറ്റുകൾ നൽകി ഹാബേൽ ഫാണ്ടേഷൻ മാതൃകയായി. പഞ്ചായത്ത് അംഗങ്ങൾ നിർദ്ദേശിച്ച ഗുണഭോക്താക്കൾക്ക് 10 കിലോ അരി, പലവ്യഞ്ജന സാമാനങ്ങൾ ഉൾപ്പെടെ 1500 രൂപയുടെ കിറ്റുകളാണ് ഡൽഹി ഹൂമൻ എയ്ഡ് ഇന്റർനാഷ്ണലിന്റെ സഹായത്തോടെ വിതരണം ചെയ്തത്.
ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മനുടി.ടി, ജോളി റജി എന്നിവർ കിറ്റുകൾ വിതരണം ചെയ്തു. പ്രോജക്ട് കോർഡിനേറ്റർ മത്തായിക്കുട്ടി കെ.ജി.കേരള ടീച്ചേഴ്‌സ് സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് വറുഗീസ്, എം.ടി. കുട്ടപ്പൻ, കെ.ഗോപാലൻ, ജോർജ് മാത്യു, അജിത കുട്ടപ്പൻ പ്രസംഗിച്ചു.