പത്തനംതിട്ട : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഇന്നുമുതൽ മാർച്ച് 31വരെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. മാർച്ച് 31ന് അകം കാലാവധി കഴിഞ്ഞ, റവന്യൂ റിക്കവറി നടപടികൾ ഉൾപ്പെടെയുള്ള ലോണുകളിൽ വായ്പ അവസാനിപ്പിക്കുന്നവർക്ക് ബാക്കി നിൽക്കുന്ന പിഴ പലിശയിൽ 100ശതമാനം ഇളവ് ലഭിക്കും. റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച ഫയലുകളിൽ ഒരു ശതമാനം ആർ.ആർ.സി.സി, ഡി.എൻ.എഫ് എന്നിവ വായ്പക്കാരൻ ഒടുക്കണം. വിശദ വിവരങ്ങൾക്ക് കോർപ്പറേഷന്റെ, പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0468 2226111, 2272111, 9447710033.