പത്തനംതിട്ട : സപ്ലൈകോ വഴി നടപ്പാക്കുന്ന രണ്ടാംവിള നെല്ലു സംഭരണത്തിന്റെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ഇന്നു മുതൽ ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലായ www.supplycopaddy.inൽ രജിസ്റ്റർ ചെയ്യണം. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ അംഗീകരിച്ചായിരിക്കണം രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.supplycopaddy.in.