ചെങ്ങന്നൂർ: നൂറു വർഷങ്ങൾക്ക് മുമ്പ് ആറാട്ടുപുഴ ആറാട്ടുകടവിൽ നടത്തികൊണ്ടിരുന്ന ചെങ്ങന്നൂർ മഹാദേവന്റെയും, പരിവാരങ്ങളെടെയും ആറാട്ട് ആറാട്ടുപുഴ ദേവീക്ഷേത്ര കടവിൽ നിന്നും പുനരാരംഭിക്കണമെന്ന് ഭക്തജങ്ങളുടെയും, കരനാഥന്മാരുടെയും യോഗം ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. പരമ്പരാഗത ആറാട്ടു കടവിൽ നിന്നും ഘോഷയാത്ര കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുവാനും യോഗം തീരുമാനിച്ചു. ആറാട്ട് ട്രസ്റ്റ് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷനായി.വി.കെ.ചന്ദ്രൻ, ബാലകൃഷ്ണൻ പാലശേരി, ഉണ്ണികൃഷ്ണ പണിക്കർ, ആർ.പാർഥസാരഥി, ഓമനക്കുട്ടൻ നായർ, മാലക്കര ശശി,വി.ആർ.സജി, എസ്.വി.പ്രസാദ്, വിനോദ്, ഷൈജു എന്നിവർ പ്രസംഗിച്ചു.