ചെങ്ങന്നൂർ: മകരവിളക്ക് പൊതു അവധി ദിവസമാക്കണമെന്ന് അഖിലഭാരത അയ്യപ്പസേവാ സംഘം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ശബരിമല പാതയിലെ പുത്തൻകാവ് പാലം പൂർത്തിയാക്കാത്തത് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണെന്നു യോഗം കുറ്റപ്പെടുത്തി. മകരവിളക്കിനോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടത്താനും തീരുമാനിച്ചു. അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം ബാബു കല്ലൂത്ര അദ്ധ്യക്ഷനായി. കെ.സന്തോഷ്‌കുമാർ, ഷാജി വേഴപ്പറമ്പിൽ, പി.കെ.ആർ.കൈമൾ, കെ.ബി.യശോധരൻ,സോമൻ പ്ലാപ്പള്ളി, ടി.സി.ഉണ്ണികൃഷ്ണൻ, ഹരികുമാർ മാന്നാർ, ഹരിദാസ് എന്നിവർ പ്രസംഗിച്ചു.