മല്ലപ്പള്ളി : തലകുത്തനെ മറിഞ്ഞ കാറിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ഒരു കുടുംബം.പൂവനകടവ് ചെറുകോൽപ്പുഴ റോഡിൽ വൃന്ദാവനം ഗുരുദേവ ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചക്ക് 1.45ന് സെലേറിയോ കാറാണ് തലകീഴായി മറിഞ്ഞത്. വെള്ളയിൽ സ്വദേശി വെള്ളാറുമലയിൽ വീട്ടിൽ ഷിബു ജോസഫും കുടുംബവുമാണ് യാത്ര ചെയ്തിരുന്നത്. പരിക്കുകളില്ലാതെ ഇവർ രക്ഷപെട്ടു. എതിരെ വന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് അപകടത്തിന് കാരണമായത്.