കൊട്ടാരക്കര: നെൽക്കൃഷിയെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലാസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. നെൽകൃഷി നടത്തുന്ന പാടങ്ങളിൽ നിലം ഒരുക്കൽ, വരമ്പുകെട്ട്, കളയെടുപ്പ്, കൊയ്ത്ത് തുടങ്ങിയ ജോലികൾ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ നെൽ കർഷകർക്ക് വളരെ ആശ്വാസമാകും. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര കൃഷിമന്ത്രി, എം.പിമാരായ അഡ്വ. എ.എം. ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, സുരേഷ് ഗോപി, ജോൺബ്രിട്ടാസ് എന്നിവർക്ക് നിവേദനം നൽകിയെന്ന് ഏലാസമിതി പ്രസിഡന്റ് സി. വിജയകുമാർ, സെക്രട്ടറി ബി. ചന്ദ്രശേഖരൻ പിള്ള എന്നിവർ യോഗത്തിൽ പറഞ്ഞു.