കൊട്ടാരക്കര: പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ കറവപ്പശുക്കൾക്കായി ധാതുലവണ മിശ്രിതം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാങ്ങോട് ക്ഷീരസംഘം പ്രസിഡന്റ് വി.എസ്. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. ശശികല, വാർഡ് മെമ്പർമാർ, ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.