പരവൂർ: പൂതക്കുളം ഇടവട്ടം പ്രിയദർശിനി സ്മാരക ഗ്രന്ഥശാല ആൻഡ് സുനിൽകുമാർ സ്മാരക വായനശാല, പ്രിയദർശിനി റിക്രിയേഷൻ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയ രജിസ്ട്രേഷനും ഇന്ന് നടക്കും. രാവിലെ 9.30 മുതലാണ് ഗ്രന്ഥശാലാ ഹാളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ജെ.പി. ജയപ്രശാന്ത്, സെക്രട്ടറി എം. അക്ഷയ് എന്നിവർ അറിയിച്ചു.