 
പത്തനാപുരം : അസമത്വം അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക എന്ന 2021ലെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം ഉൾക്കൊണ്ട് അസമത്വത്തിനെതിരായുള്ള തിരി തെളിച്ച് ഗാന്ധിഭവനിൽ എയ്ഡ്‌സ് ദിനം ആചരിച്ചു. ഗാന്ധിഭവനിലെ എച്ച്.ഐ.വി ബാധിതർ ചേർന്ന് ദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എയ്ഡ്‌സ് ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്തരുതെന്നും അവരുടെ സാമൂഹിക സുരക്ഷയ്ക്ക് ഊന്നൽ നൽകണമെന്നും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു. ചടങ്ങിൽ ഗാന്ധിഭവൻ അക്കൗണ്ട്‌സ് ജനറൽ മാനേജർ കെ. ഉദയകുമാർ, ജനറൽ മാനേജർ വി.സി. സുരേഷ്, പെഴ്‌സണൽ ചീഫ് മാനേജർ കെ. സാബു എന്നിവർ പങ്കെടുത്തു.