photo
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ അനാഥാലയങ്ങളിൽ കഴിയുന്ന കുട്ടികൾക്കായി സമാഹരിച്ച വസ്ത്രങ്ങളും പുസ്തകങ്ങളും ജില്ലാ ഓഫീസർ പി. അനിൽകുമാർ ഏറ്റ് വാങ്ങുന്നു

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ അനാഥാലയങ്ങളിൽ കഴിയുന്ന കുട്ടികൾക്കായി പുത്തനുടുപ്പും പുസ്തങ്ങളും അവശ്യസാധനങ്ങളും സമാഹരിച്ചു നൽകി. ജില്ലാ ഓഫീസർ പി. അനിൽ കുമാർ സാധനങ്ങൾ ഏറ്റുവാങ്ങി. അനാഥാലയത്തിൽ കഴിയുന്ന നിരാശ്രയരായ വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കുന്ന എസ്.പി.സി ജില്ലാതലപദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സാധനങ്ങൾ സമാഹരിച്ചത്. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം സ്കൂൾ മാനേമെന്റ് കമ്മിറ്റി പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് അനിൽ ആർ. പാലവിള, ഡ്രിൽ ഇൻസ്ട്രെക്ടർ മനുലാൽ, ഷിഹാബ് എസ്. പൈനുംമൂട് എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഡി. സരിത സ്വാഗതവും സി.പി.ഒ സാബുജാൻ നന്ദിയും പറഞ്ഞു.