photo
തഴവ ഗ്രാമ പഞ്ചായത്ത്‌, തഴവ കുടുംബാരോഗ്യകേന്ദ്രം, പാവുമ്പ ഹൈസ്കൂൾ സ്റ്റാഫ്‌ കൗൺസിൽ, പി.ടി.എ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണ പരിപാടി തഴവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലോക എയ്ഡ്‌സ് ദിനാചരണ പരിപാടിയുടെ ഭാഗമായി തഴവ ഗ്രാമ പഞ്ചായത്ത്‌, തഴവ കുടുംബാരോഗ്യകേന്ദ്രം, പാവുമ്പ ഹൈസ്കൂൾ സ്റ്റാഫ്‌ കൗൺസിൽ, പി.ടി.എ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനാചരണ പരിപാടി സംഘടിപ്പിച്ചു. പാവുമ്പ ഹൈസ്കൂളിൽ നടന്ന പരിപാടി തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. അമ്പിളിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ആർ. ഷൈലജ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി മണികണ്ഠൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മധു മാവോലിൽ, പഞ്ചായത്ത്‌ മെമ്പർമാരായ മോഹനൻ പിള്ള, പ്രശാന്തി, സന്ധ്യാ സുമേഷ്, മായാ സുരേഷ്, സലീനാ ജമാൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ വാര്യത്ത്, പബ്ലിക് ഹെൽത്ത്‌ നഴ്സ് എസ്. ഹസീനാബീവി, സ്കൂൾ കൾച്ചറൽ പ്രോഗ്രാം കോ ഒാർഡിനേറ്റർ സുരേഖ, സ്കൂൾ പി.ടി.എ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ദീപ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഓമനക്കുട്ടി പ്രതിജ്ഞാ സന്ദേശം നൽകി. ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് ദീപം തെളിച്ചുകൊണ്ട് പ്രതിജ്ഞാ സന്ദേശം ചൊല്ലി.