photo
പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള എൻഡോവ്മെന്റ് വിതരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള എൻഡോവ്മെന്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിതാ രമേശ്, ഗ്രാമ പഞ്ചായത്തംഗം പി. വാസു, മാനേജർ എൻ.കെ. മണി, പ്രിൻസിപ്പൽമാരായ ആർ.എസ്. നിർമ്മൽ കുമാർ, ടി. ദീപാലക്ഷ്മി, ഹെഡ്മാസ്റ്റർ എം.ജെ. പ്രസന്നകുമാർ, ജെ.കെ. നന്ദകുമാർ, കെ.ബി. മുരളീകൃഷ്ണൻ, എ. സുനിൽകുമാർ, രജിതാലാൽ, ജെ.കെ. ഗോപകുമാർ, പ്രമോദ് ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.