ചവറ : പന്മന കാവയ്യത്ത് പുള്ളുവ മൂല കുടുംബ ട്രസ്റ്റ് ക്ഷേത്രത്തിൽ പത്താം വാർഷികാഘോഷ പൂജകളും ആദരവും സംഘടിപ്പിച്ചു. തുടർന്നുനടന്ന യോഗം ചവറ സർക്കിൾ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഏർപ്പെടുത്തിയ അനുഷ്ഠാന കലാരത്‌ന അവാർഡ് മുതിർന്ന പുള്ളുവൻ പാട്ട് കലാകാരി കെ. ലക്ഷ്മിക്കുട്ടിക്ക് ചവറ സർക്കിൾ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീൻ സമ്മാനിച്ചു. കാർഷിക സംസ്‌കാരം വളർത്തുന്നതിനായി സമൃദ്ധി പദ്ധതിയിൽ പച്ചക്കറി വിത്തും വൃക്ഷത്തൈകകളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഷെമി നിർവഹിച്ചു. കോലത്ത് വേണുഗോപാൽ ചികിത്സാധനസഹായ വിതരണം നിർവഹിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയ ട്രസ്റ്റ് ആംഗങ്ങളുടെ മക്കളെ ചലച്ചിത്ര താരം ഗിന്നസ് വിനോദ് ആദരിച്ചു. ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി വി. ബാഹുലേയൻ, സെക്രട്ടറി ജി.എസ്. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അന്നദാനം, താലപ്പൊലി എന്നിവയും നടന്നു.