ചാത്തന്നൂർ : പാരിപ്പള്ളി അമൃത സംസ്‌കൃത ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനവും ഡയബറ്റിക് മാസാചരണവും സംഘടിപ്പിച്ചു. കൊല്ലം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എച്ച്.ഒ.ഡി ഡോ. ഇന്ദു പി.എസ്. ക്ലാസിന് നേതൃത്വം നൽകി. മെഡിക്കൽ വിദ്യാർത്ഥികളായ ആദർശ്, നിക്കി എസ്. ജ്യോതി, അശ്വിൻ, അനഘ ഗോപി, എമീമ, അപർണ ദേവി എന്നിവർ വിഷയാവതരണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ജി. രജിത,​ എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. പി.എം. ഹരീഷ്, പി.എസ്. ലക്ഷ്മി, പി.എസ്. ഗായത്രി, ഗൗരി തിലക് എന്നിവർ സംസാരിച്ചു.