കൊട്ടാരക്കര: ആനക്കോട്ടൂരിൽ വിദേശമദ്യം ചില്ലറ വില്പന നടത്തിയയാൾ പിടിയിൽ. 13 ചെറിയ കുപ്പികളിലായി വില്പനയ്ക്ക് കരുതിയിരുന്ന രണ്ടര ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ആനക്കോട്ടൂർ പണ്ടാരഴികത്ത് വീട്ടിൽ അനിയെയാണ് (50) അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കൊട്ടാരക്കര അസി. എക്സൈസ് ഇൻസ്പക്ടർ ജെ. റെജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ആനക്കോട്ടൂർ സ്കൂൾ ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു അനിയുടെ മദ്യവില്പന. ഇവിടെ പൊന്തക്കാടുകളിലാണ് ചെറു കുപ്പികളിലാക്കി മദ്യം സൂക്ഷിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ നിഖിൽ, വിഷ്ണു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.