കൊട്ടാരക്കര: സി.പി.എം കൊട്ടാരക്കര ഏരിയാ സമ്മേളനം 3,4 തീയതികളിൽ മാവടിയിൽ നടക്കും. 3ന് രാവിലെ 10ന് മാവടി ഐശ്വര്യ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സമ്മേളന ന​ഗരിയിലേക്കുള്ള കൊടിമര ജാഥ ഇന്ന് വൈകിട്ട് കോട്ടാത്തല പണയിൽ ജംഗ്ഷനിലെ കോട്ടാത്തല സുരേന്ദ്രൻ സ്മാരകത്തിൽ നിന്നാരംഭിക്കും. ജില്ലാ സെക്രട്ടറിയേറ്റംഗം പി.എ.എബ്രഹാം കൊടിമരം ഏരിയ കമ്മിറ്റി അംഗം എൻ.ബേബിയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര അബ്ദുൾ മജീദ് സ്മാരകത്തിൽ നിന്ന് ആരംഭിക്കുന്ന പതാകജാഥ എം. ബാബുവിന് പതാക കൈമാറി ജില്ലാ കമ്മിറ്റി അം​ഗം വി. രവീന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും. പതാക, കൊടിമര ജാഥകൾ വൈകിട്ട് 7ന് മാവടിയിലെത്തും. കൊടിമരം സംഘാടക സമിതി സെക്രട്ടറി ഡി.എസ്. സുനിലും പതാക കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാറും ഏറ്റുവാങ്ങും.