തഴവ: പൊതുവിപണിയിലെ വിലക്കയറ്റം തടയാനായി സപ്ലൈകോ ആരംഭിച്ച സഞ്ചരിക്കുന്ന വിൽപ്പന ശാലകൾ ഡിസംബർ 2, 3 തീയതികളിൽ കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽ എത്തും. കരുനാഗപ്പള്ളി താലൂക്കൂതല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് മണപ്പള്ളിയിൽ സി.ആർ. മഹേഷ് എം.എൽ.എയും കുന്നത്തൂർ താലൂക്കുതല ഉദ്ഘാടനം ശാസ്താംകോട്ടയിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയും നിർവഹിക്കും.